Sports Events

1. സെവന്‍സ് ഫൂട്ബോള്‍ ടൂര്‍ണമെന്റ്

സെവന്‍സ്  ഫൂട്ബോള്‍ ടൂര്‍ണമെന്റ് എന്ന ആശയത്തെ 1982 ല്‍ ഒളിമ്പിക് സ്പോര്‍ട്സ് ക്ലബിന്റെ കായിക പ്രേമികള്‍ ആയ പ്രവര്‍ത്തകര്‍ ഹൃദയത്തോടു  ചേര്‍ത്തു വയ്ക്കുമ്പോള്‍ അവര്‍ക്ക് കൈമുതലായിരുന്നത്‌ അടങ്ങാത്തആവേശം മാത്രമായിരുന്നു.ഈ ടൂര്‍ണമെന്റിലെ പ്രഥമ വിന്നേര്സ് ട്രോഫി ശ്രീ.കെ.എന്‍.മന്‍മഥന്‍ തന്റെ അച്ഛന്‍ അരിംബശേരി നാരായണന്‍ പടനായരുടെ പേരിലും റന്നര്സ് അപ് ട്രോഫീ ശ്രീ..ജി.വിജയന്‍ നെടുംപുറത്ത് ,ജി.വി.ഇലട്രികല്‍സ്‌ എന്ന സ്ഥാപനത്തിന്റെ പേരിലുമാണ്‌ ഏര്‍പ്പെടുത്തിയിരുന്നത്‌ .ജില്ലയിലെ പ്രധാന ഫുട്ബോള്‍ ടീമുകളെ കണ്ടെത്തി അവരെ പങ്കെടുപ്പിച്ചു കൊണ്ട്‌ വളയന്‍ചിറങര ഹൈസ്കൂള്‍ ഗ്രൌണ്ടില്‍ ആരംഭിച്ച സെവന്‍സ്  ഫുഡ്‌ബോള്‍ ടൂര്‍ണമെന്റ്  പിന്നീട് ബാലാരിഷ്ടതകള്‍ പിന്നിട്ടു തുടര്‍ച്ചയായ,കൂടുതല്‍ കാലം സംഘടിപിച്ച ഫുട്ബാള്‍ മേളയായി മാറിയതിനു പിന്നില്‍ വളയന്‍ചിറങ്ങര ഗ്രാമത്തിന്റെയാകെ അണമുറിയാത്ത ആവേശത്തിന്റെ ശക്തിയുണ്ടായിരുന്നു.പില്‍കാലത്ത് ദേശീയ താരമായി  ശ്രദ്ധ നേടിയ  I.M.വിജയന്‍, ഷറഫലി, C.V.പാപ്പച്ചന്‍, ഹര്‍ഷന്‍, ചെറിയാന്‍ പെരുമാലി, പ്രദീപ്, ജോപോള്‍ അഞ്ചേരി, മണ്‍മറഞ്ഞ V.P സത്യന്‍ തുടങ്ങിയവര്‍ വളയന്‍ചിറങ്ങരയുടെ കായിക മൈതാനത്ത്  ഒളിമ്പിക് ഫുട്ബാള്‍ ടൂര്‍ണമെന്റിനുവേണ്ടി പന്തുതട്ടി കളിച്ചിട്ടുള്ളത് ഇവിടുത്തെ കായിക പ്രേമികള്‍ ആരവന്കളോടെ കണ്ടു നിന്നിട്ടുണ്ട്‌.ടൂര്‍ണമെന്റിന്റെ  25- ആം വാര്‍ഷികത്തോടു അനുബന്ധിച്ചു 2006 ല്‍ കേരളത്തിലെ പ്രശസ്ത ടീമുകളെ പങ്കെടുപിച്ചു കൊണ്ട്‌ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കപെട്ട ടൂര്‍ണമെന്റ് എറണാകുളം ജില്ലയില്‍ ഇത്തരത്തില്‍ നടത്തപെട്ട രണ്ടാമത്തെ ഫുട്ബോള്‍ ടൂര്‍ണമെന്റ് ആയിരുന്നു .ഈ ടൂര്‍ണമെന്റിന്റെ വിജയം പിന്നീട് ജില്ലയിലെ പല ക്ലൂബുകള്‍ക്കും ഫ്ലഡ് ലിറ്റ് ടൂര്‍ണമെന്റുകള്‍ സംഘടിപിക്കുന്നതിനു പ്രചോദനമായി എന്നുള്ളത് നമുക്ക് അഭിമാനാര്‍ഹമായ വസ്തുതയാണ്‌ .ടൂര്‍ണമെന്റ് വിജയികള്‍ക്കു ശ്രീ.C.P.ഗോപാലകൃഷ്ണന്‍, ചെങരമടം, ശ്രീ S ഗോപാലകൃഷ്ണന്‍, നേവല്‍ ലിങ്ക്സ്, ശ്രീ K.P.ചാക്കോ, കാക്കനാട്ടു ജൂവലേര്‍സ്  പെരുമ്പാവൂര്‍,വാഴക്കുഴക്കല്‍ V.K ശങ്കരന്‍ നായര്‍ മെമ്മോറിയല്‍ എന്നിവര്‍ സ്പോണ്‍സര്‍ ചെയ്യുന്ന എവര്‍ റോളിംഗ് ട്രോഫികള്‍ നല്‍കിവരുന്നു.


2. ഷട്ടില്‍ ടൂര്‍ണമെന്റ്

ക്ലൂബിന്റെ നേതൃത്വത്തില്‍ 1987 മുതല്‍ പ്രദേശികമായ ഷട്ടില്‍ ടൂര്‍ണമെന്റ് നടത്തി വരുന്നു .ക്ലൂബിന്റെ മുന്‍ പ്രസിഡന്റ്‌ ആയിരുന്ന ശ്രീ K.വിജയകുമാറിന്റെ സ്മരണ നിലനിര്‍ത്തുവാന്‍ 2009 മുതല്‍ വിജയകുമാര്‍ മെമ്മോറിയല്‍ ഷട്ടില്‍ ടൂര്‍ണമെന്റ്  എന്ന പേരിലാണ്‌ ഇതു സംഘടിപ്പിച്ചു വരുന്നത്‌.സംസ്ഥാന തലത്തില്‍ പ്രശസ്ഥരായവരെ പങ്കെടുപിച്ചു ദേശീയ നിലവാരത്തിലുള്ള ഒരു ടൂര്‍ണമെന്റ് ആയി ഇതിനെ ഉയര്‍ ത്തുക എന്ന ലക്ഷ്യമാണ്‌ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിലൂടെ ക്ലുബ്ബ് ലക്ഷ്യം ഇടുന്നത്‌.


3. വോളീബോള്‍ ടൂര്‍ണമെന്റ്

1991 മുതലാണ്‌ ക്ലൂബിന്റെ നേതൃത്വത്തില്‍ വോളീബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചത്‌ .കൃഷ്ണ വിലാസം ഗോപാലകൃഷ്ണ പണിക്കരുടെയും കടാല്‍ സോമശേഖരന്‍ പിള്ളയുടെയും സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ വിന്നേര്‍സ് ട്രൊഫിയും, റന്നേര്‍സ് ട്രൊഫിയും വിജയികള്‍ക്ക് നല്‍കി വരുന്നു.


4. അര്‍ച്ചറി ചാമ്പ്യന്‍ ഷിപ്പ്‌

ഒളിമ്പിക് സ്പോര്‍ട്സ് ക്ലുബ്ബിന്റെ ആതിഥേയത്വത്തില്‍ 26-) o എറണാകുളം ജില്ല ആര്‍ച്ചറി ചാമ്പ്യന്‍ ഷിപ്പ്‌ വളയന്‍ചിറങ്ങര H.S.S.സ്ടേഡിയത്തില്‍ വച്ച് സംഘടിപിച്ചൂ.ഇതിനെ തുടര്‍ന്നു വളയന്‍ചിറങ്ങര  H.S.S, ജില്ലാ അര്‍ച്ചറി അസോസിയേഷന്‍ എന്നിവരൂടെ സഹകരണത്തോടെ അര്‍ച്ചറിയില്‍ പരിശീലന സൌകര്യവും ക്ലൂബ് ഒരുക്കിയിട്ടുണ്ട്‌. ക്ലുബ്ബിന്റെ ജൂനിയര്‍ അംഗങ്ങള്‍ അമ്പെയ്ത്‌ മത്സരങ്ങളില്‍ സ്ഥിരമായി പങ്കെടുക്കുകയും വിജയികള്‍ ആവുകയും ചെയ്യുന്നു .


5. ക്യാരം ടൂര്‍ണമെന്റ്

50 ല്‍ അധികം ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ക്യാരം ടൂര്‍ണമെന്റ്  എല്ലാ വര്‍ഷവും സംഘടിപ്പിച്ചു വരുന്നു.സംസ്ഥാനതല ചാമ്പ്യന്‍മാര്‍ ഉള്‍പടേ പങ്കെടുക്കുന്ന ഈ ടൂര്‍ണമെന്റ് സംഘാടന മികവു കൊണ്ടും, നിലാവാര മേന്മ കൊണ്ടും ശ്രദ്ധെയമായ ഒരു കായിക സംരംഭമായി മാറിയിരിക്കുന്നു.


6.കോച്ചിംങ് ക്യാംപ്

ഡി.എഫ്‌.ഏ യുടെയും ജില്ല അത്‌ലറ്റിക്ക്‌ ഫെഡറേഷന്‍ന്റെയും കോച്ചിംങ്  വിദഗ്‌ധരുടെയും നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ഏപ്രില് – മേയ് മാസങ്ങളിലായി കോച്ചിംങ്  ക്യാംപ്  സംഘടിപിച്ചു വരുന്നു.അത്‌ലറ്റിക്ക്‌സ്, ഫുട്ബോള്‍ എന്നിവയിലാണ്‌ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്‌ .നാടിന്റെ കായിക വളര്‍ച്ചക്ക് സമഗ്രമായ സംഭാവന നല്‍കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കോച്ചിംങ് ക്യാമ്പില്‍, കുട്ടികളെ ചെറുപ്പത്തില്‍ കണ്ടെത്തി ശാസ്ത്രീയമായ പരിശീലനത്തിലൂടെ അവരെ നാളത്തെ താരങ്ങളായി വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തിനാണ്‌ ഊന്നല്‌ നല്‍കുന്നത്‌.


7.വിവിധ സായുധ സേനകളിലേക്കുള്ള റിക്രൂറ്റ്മെന്റ് പരിശീലനം നല്‍കി വരുന്നു.