History

എറണാകുളം ജില്ലയില്‍ പെരുമ്പാവൂര്‍ നഗരത്തില്‍ നിന്നും 7 കി.മീ  ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമം അണ്‌  വളയന്‍ചിറങ്ങര .രായമംഗലം,വെങ്ങോല,മഴുവന്നൂര്‍ എന്നീ മൂന്നു പഞ്ചായത്തുകളുടെയും സംഗമ ഭൂമികയാണ്‌  എന്ന ശാസ്ത്രപരമായ പ്രത്യേകത വളയന്‍ചിറങ്ങരക്കു അവകാശപ്പെട്ടതാണു.എറണാകുളം ജില്ലയിലാകെ പ്രശസ്ഥമായ വി.എന്‍ കേശവപിള്ള സ്മാരക വായനശാല,ഹയര്‍ സെക്കന്‍ടറി സ്കൂള്‍, Govt. ലോവര്‍ പ്രൈമറി സ്കൂള്‍, കലാ സാംസ്കാരിക സംഘടനയായ സുവര്‍ണ തിയേറ്റര്‍ എന്നിവയുടെ സാന്നിധ്യംകൊണ്ട്‌ ഈ പ്രദേശം അക്ഷരഗ്രാമം എന്ന് അറിയപ്പെടുന്നു.വളയന്‍ചിറങ്ങരയുടെ സാംസ്കാരിക പൈതൃകത്തിനു ഉജ്ജ്വലമായ പിന്തുണ നല്‍കിക്കൊണ്ടാണ്‌ ഇന്നു ഒളിമ്പിക് സ്പോര്‍ട്സ് ക്ലബ്’ എന്ന സംഘടന തനതായ വ്യക്തിത്വത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നത്‌. നമ്മുടെ നാടിന്റെ ചരിത്ര വഴികളില്‍ നിന്നും ഒരിക്കലും അവഗണിക്കാന്‍ പറ്റാത്ത സാന്നിദ്ധ്യമായി ഈ കായിക സംഘടനയെ മാറ്റിയെടുക്കുന്നതിന്‌ പിന്നില്‍ നാട്ടിലെ നൂറു കണക്കിന്‌ കായിക പ്രേമികള്‍ ആയ ചെറുപ്പക്കാരുടെ നിസ്വാര്‍ഥമായ സേവനങ്ങളുടെ വിലമതിക്കാനാവാത്ത പിന്‍ബലമുണ്ട്‌.


1975 ആഗസ്റ്റ്‌  5 )o തീയതി വി.എന്‍.കേശവപിള്ള സ്മാരക വായനശാലയുടെ അങ്കണത്തില്‍  വച്ച് ശ്രീ പി.കെ.ഗോപാലന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ഇരുപത്തഞ്ചോളം പേര്‍ പങ്കെടുത്ത യോഗത്തിലാണ്‌ ഒളിമ്പിക് സ്പോര്‍ട്സ് ക്ലബ്’ ജന്മം കൊള്ളുന്നത്‌. ക്ലുബ്ബിന്റെ ആദ്യത്തെ President – ശ്രീ.കെ.ജോര്‍ജും Secretary – ശ്രീ.കെ.എന്‍.മന്‍മഥനും ആയിരുന്നു. കാര്‍ഷികവൃത്തി പ്രധാനമായ ഒരു കാലത്ത് ഗ്രാമത്തിന്റെ കായിക സംസ്കാരത്തെ കണ്ടെത്തുന്നതിനും ഉയര്‍ത്തുന്നതിനുമായി ദീര്‍ഘ ദൃഷ്ടിയോടെ സംഘടിപ്പിച്ച ഒളിമ്പിക് സ്പോര്‍ട്സ് ക്ലബ്’ ഇന്നു വര്‍ഷങ്ങള്‍ക്ക്‌ ശേഷം കേരളത്തിന്റെ കായിക ഭൂപടത്തിലെ ഒരു പ്രധാന കേന്ദ്രമായി മാറുന്ന തരത്തിലേക്ക്, നാടിന്റെ കായിക വികസനത്തില്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ചു കൊണ്ട്‌ തലയുയര്‍ത്തി നില്‍ക്കുന്നു.മുന്‍ തലമുറ പതിറ്റണ്ടുകള്‍ക്ക് മുന്‍പ്‌ നമുക്കായി കൊളുത്തി വച്ചിരിക്കുന്ന ഈ ദീപം വരും തലമുറക്ക്‌  കൂടുതല്‍ കരുത്തോടെ കൈ മാറേണ്ടത്‌ നമ്മുടെ കടമയാണെന്ന ഉത്തമ ബോധ്യമാണ്‌ ഇന്നു ക്ലുബ്ബിനെ മുന്നോട്ട്‌ നയിക്കുന്ന ശക്തി.


1992-ല്‍ വെങ്ങോല വില്ലേജിലേ 6 സെന്റ് സ്ഥലത്ത് നിര്‍മിച്ച ചെറിയ കെട്ടിടത്തിലേക്ക് ക്ലുബ്ബിന്റെ പ്രവര്‍ത്തനം മാറ്റുകയുണ്ടായി .നിലവില്‍ ക്ലുബ്ബ്‌ ആഫീസ് സ്തിഥി ചെയ്യുന്ന അതേ സ്ഥലത്താണ് ഇന്‍ഡോര്‍  സ്റ്റേഡിയം പൂര്‍ത്തീകരിച്ചിട്ടുള്ളത്

ER 94 / 93 നമ്പര്‍ ആയ്‌  രേജിസ്ടര്‍ ചെയ്തു പ്രവര്‍ത്തിച്ചു വരുന്ന ക്ലുബ്ബ്‌ നെഹ്‌റു യുവ കേന്ദ്ര(NYC) മിനിസ്ട്രീ ഓഫ് യൂത് അഫേര്സ് എന്നീ  സംഘടനകളിലൂടെ വിവിധ സാമൂഹിക കായിക പദ്ധതികളിലും പങ്കെടുത്തു വരുന്നു.കായിക സംഘടന എന്ന പരിധിക്കുള്ളില്‍ മാത്രം നില്‍ക്കാതെ നാടിന്റെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ ഒളിമ്പിക് സ്പോര്‍ട്സ് ക്ലബ്’ നല്‍കി വരുന്ന സജീവ ശ്രദ്ധയും പങ്കാളിത്തവുമാണ് ഇന്നും ക്ലുബ്ബിനെ കാലിക പ്രസക്തിയോടെ നില നില്‍ക്കാന്‍ സഹായിക്കുന്നത്‌