ക്ലുബ്ബ് രൂപീകൃതമായ 1975 മുതലേ നമുക്ക് സ്വന്തമായി ഒരു ഫൂട്ബാള്‍ ടീം ഉണ്ട് .ഈ ജില്ലയിലേയും സമീപ ജില്ലകളിലേയും പ്രശസ്തമായ പല ടൂര്‍ണമെന്റ്കളിലും പങ്കെടുത്ത് അനേകം ട്രൊഫികളും,ബഹുമതികളും ക്ലുബ്ബ് കരസ്ഥമാക്കിയിട്ടുണ്ട് .ഫൂട്ബാള്‍ ടൂര്‍ണമെന്റുകളുടെ സെവന്‍സ്, ഇലവന്‍സ് വിഭാഗത്തില്‍ കളിക്കുന്നതിനായി നമുക്ക് പ്രത്യേക ടീമുകള്‍ ഉണ്ട്. കേരള ഫൂട്ബാള്‍ അസ്സോസിയേഷനില്‍ രേജിസ്ടര് ചെയ്തിട്ടുള്ള ക്ലുബ്ബ്, ലീഗ് മത്സരങ്ങളില്‍ പെരുമ്പാവൂര്‍ മേഖലയില്‍ നിന്നും കഴിഞ്ഞ നാലു വര്‍ഷം തുടര്‍ച്ചയായ് ഒന്നാം സ്ഥാനം നേടി. ക്ലുബ്ബ് , ജില്ല, ലീഗ് മത്സരങ്ങളില്‍ പങ്കെടുത്ത് വരുന്നുണ്ട്. ഫൂട്ബാള്‍ ടീമിന് ടീം മാനേജര്‍ ആയ ശ്രീ.ജി.സജീവന്റെ നേതൃത്വത്തില്‍ ചിട്ടയായ പരിശീലനം നല്കി വരുന്നു.