History

September 16, 2014

എര്‍ണാകുളം ജില്ലയില്‍ പെരുമ്പാവൂര്‍ നഗരത്തില്‍ നിന്നും 7 കി . മീ  ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമം അണ്‌  വളയഞ്ചിരങ്കര.രായമംഗലം,വെങ്ങോല,മഴുവന്നൂര്‍ എന്നി മൂന്നു പഞ്ചയത്തുകളുടെയും സംഗമ ഭൂമികയാണ്‌  എന്ന ശാസ്ത്രപരമായ പ്രത്യേകത വളയഞ്ചിരകരക്കു അവകാശപ്പെട്ടതാണു.എര്‍ണാകുളം ജില്ലയില്‍ പ്രശസ്ഥമായ വി.എന്‍ കേശവപിള്ള സ്മാരക വയനശാല,ഹൈേര്‍സേകൊണ്ടരീ school,govt lower primary school,കല സംസ്കരിക സംഘടനയായ സുവര്‍ണ thiyetters എന്നിവയുടെ സാന്നിധ്യംകൊണ്ട്‌ ഈപ്രദേശം അക്ഷരഗ്രാമം എന്ന് അറിയപ്പെടുന്നു.വളയഞ്ചിരങ്കര യുടെ സംസ്കരികപൈതൃകത്തിനു ഉജ്ജ്വലമായ പിന്തുണനല്‍കിക്കൊണ്ടാണ്‌ ഇന്നു ‘ഒളിമ്പിക് സ്പോര്‍ട്സ് ക്ലബ്’ എന്ന സംഘടന തനതായ വ്യക്തിത്വത്തോടെ തലയുയര്‍ത്തിനില്‍ക്കുന്നത്‌. നമ്മുടെ നാടിന്റെ ചരിത്രവഴികളില്‍ നിന്നും ഒരിക്കലും അവഗണിക്കാന്‍ പറ്റാത്ത സാന്നിധ്യമായി ഈ കായിക സംഘടനയെ മാറ്റിയെടുക്കുന്നതിന്‌ പിന്നില്‍ നാട്ടിലെ നൂറുകണക്കിന്‌ കായിക പ്രേമികള്‍ ആയ ചെറുപ്പക്കാരുടെ നിസ്വാര്‍ഥമായ സേവങ്ങളുടെ വിലമതിക്കാന്‍ ആവാത്ത പിന്‍ബലമുണ്ട്‌.1975 ആഗസ്റ്റ്‌  5 ആം തീയതി V.N കേശവപിള്ള സ്മാരക വായനശാലയുടെ അങ്കനാതതില്  വച്ച് ശ്രീ P.K ഗോപാലന്‍ നായരുടെ അധ്യക്ഷതയില്‍ ഇരുപത്തഞ്ചോളംപേര്‍ പങ്കെടുത്തയോഗത്തിലാണ്‌  ‘ഒളിമ്പിക് സ്പോര്‍ട്സ് ക്ലബ്” ജന്മം കൊള്ളുന്നത്‌ കാര്‍ഷികവൃത്തി പ്രധാനമായ ഒരു കാലത്ത് ഗ്രാമത്തിന്റെ കായിക സംസ്കാരത്തെ കണ്ടെത്തുന്നതിനും ഉയര്‍ത്തുന്നതിനുമായി ദീര്‍ഘദൃഷ്ടിയോടെ സംഘടിപ്പിച്ച ‘ഒളിമ്പിക് സ്പോര്‍ട്സ് ക്ലബ്’ ഇന്നു വര്‍ഷങ്ങള്‍ക്ക്‌ ശേഷം കേരളത്തിന്റെ കായിക ഭൂപടത്തിലെ ഒരു പ്രധാന കേന്ദ്രമായി മാറുന്ന തരത്തിലേക്ക് നാടിന്റെ കായിക വികസനത്തില്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ചുകൊണ്ട്‌ തലയുയര്‍ത്തി നില്‍ക്കുന്നു.മുന്‍തലമുറ പതിതണ്ടുകള്‍ മുന്‍പ്‌ നമുക്കായി കൊളുതിവച്ചിരിക്കുന്ന ഈ ദീപം വരും തലമുറക്ക്‌  കൂടുതല്‍ കരുത്തോടെ കൈമാറെണ്ടത്‌ നമ്മുടെ കടമ ആണെന്ന ഉത്തമ ബോധ്യമാണ്‌ ഇന്നു ക്ലുബ്ബിനെ മുന്നോട്ട്‌ നയിക്കുന്ന സക്തി .

1992 ഇല്‍ vengola വില്ലേജിലേ 6 cent സ്ഥലത്ത് നിര്‍മിച്ച ചെറിയ കെട്ടിടത്തിലേക്ക് ക്ലുബ്ബിന്റെ പ്രവര്‍ത്തനം മാറ്റുകയുണ്ടായി .നിലവില്‍ ക്ലുബ്ബ്‌ ആഫീസ് സ്തിഥി ചെയ്യുന്ന അതേ സ്ഥലത്താണ് indoor stadium പണി പൂര്‍ത്തീകരിച്ചിട്ടുള്ളത്

നമ്പരായി രേജിസ്ടര് ചെയ്തു പ്രവര്‍ത്തിച്ചു വരുന്ന ക്ലുബ്ബ്‌ നെഹ്‌റു യുവ കേന്ദ്ര ministry of youth affairs എന്നീ  സംഘടനകളിലൂടെ വിവിധ സാമൂഹിക കായിക പധതികളിലും പങ്കെടുത്തു വരുന്നു.കായിക സംഘടന എന്ന പരിധിക്കുള്ളില്‍ മാത്രം നില്‍ക്കാതെ നാടിന്റെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ ഒളിമ്പിക് സ്പോര്‍ട്സ് ക്ലബ്’ നല്‍കി വരുന്ന സജീവ സ്രക്തയും പങ്കാളിതവുമാണ് ഇന്നും ക്ലുബ്ബിനെ കാലിക പ്രസക്തിയോടെ നില നില്‍ക്കാന്‍ സഹായിക്കുന്നത്‌