• S.GopalaKrishnan Nair Memorial Indoor Stadium

    Inaugurated By : Minister Of Public Works of Kerala - Sri : V. K. Ebrahimkunju

  • Website Inaguration

    Sri : P.P.Thankachan , Ex : Speaker of the Legislative Assembly

  • Shuttle Court Inaguration

    Sri : Tom Joseph : Arjuna Award Winner

Latest News
Olympic Sports Club * - * Indoor Stadium Inaguration
January 26, 2015 - 4:00 pm at Valayanchirangara Report
  • History
  • Sports Events
  • Social Events

എറണാകുളം ജില്ലയില്‍ പെരുമ്പാവൂര്‍ നഗരത്തില്‍ നിന്നും 7 കി.മീ  ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമം അണ്‌  വളയന്‍ചിറങ്ങര .രായമംഗലം,വെങ്ങോല,മഴുവന്നൂര്‍ എന്നീ മൂന്നു പഞ്ചായത്തുകളുടെയും സംഗമ ഭൂമികയാണ്‌  എന്ന ശാസ്ത്രപരമായ പ്രത്യേകത വളയന്‍ചിറങ്ങരക്കു അവകാശപ്പെട്ടതാണു.എറണാകുളം ജില്ലയിലാകെ പ്രശസ്ഥമായ വി.എന്‍ കേശവപിള്ള സ്മാരക വായനശാല,ഹയര്‍ സെക്കന്‍ടറി സ്കൂള്‍, Govt. ലോവര്‍ പ്രൈമറീ സ്കൂള്‍, കലാ സാംസ്കാരിക സംഘടനയായ സുവര്‍ണ തിയേറ്റര്‍ എന്നിവയുടെ സാന്നിധ്യംകൊണ്ട്‌ ഈ പ്രദേശം അക്ഷരഗ്രാമം എന്ന് അറിയപ്പെടുന്നു.വളയന്‍ചിറങ്ങരയുടെ സാംസ്കാരിക പൈതൃകത്തിനു ഉജ്ജ്വലമായ പിന്തുണ നല്‍കിക്കൊണ്ടാണ്‌ ഇന്നു ഒളിമ്പിക് സ്പോര്‍ട്സ് ക്ലബ്’ എന്ന സംഘടന തനതായ വ്യക്തിത്വത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നത്‌. നമ്മുടെ നാടിന്റെ ചരിത്ര വഴികളില്‍ നിന്നും ഒരിക്കലും അവഗണിക്കാന്‍ പറ്റാത്ത സാന്നിദ്ധ്യമായി ഈ കായിക സംഘടനയെ മാറ്റിയെടുക്കുന്നതിന്‌ പിന്നില്‍ നാട്ടിലെ നൂറു കണക്കിന്‌ കായിക പ്രേമികള്‍ ആയ ചെറുപ്പക്കാരുടെ നിസ്വാര്‍ഥമായ സേവനങ്ങളുടെ വിലമതിക്കാനാവാത്ത പിന്‍ബലമുണ്ട്‌.


1975 ആഗസ്റ്റ്‌  5 )o തീയതി വി.എന്‍.കേശവപിള്ള സ്മാരക വായനശാലയുടെ അങ്കണത്തില്‍ വച്ച് ശ്രീ.പി.കെ.ഗോപാലന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ഇരുപത്തഞ്ചോളം പേര്‍ പങ്കെടുത്ത യോഗത്തിലാണ്‌ ഒളിമ്പിക് സ്പോര്‍ട്സ് ക്ലബ്’ ജന്മം കൊള്ളുന്നത്‌. ക്ലുബ്ബിന്റെ ആദ്യത്തെ President – ശ്രീ.കെ.ജോര്‍ജും Secretary – ശ്രീ.കെ.എന്‍.മന്‍മഥനും ആയിരുന്നു. കാര്‍ഷികവൃത്തി പ്രധാനമായ ഒരു കാലത്ത് ഗ്രാമത്തിന്റെ കായിക സംസ്കാരത്തെ കണ്ടെത്തുന്നതിനും ഉയര്‍ത്തുന്നതിനുമായി ദീര്‍ഘ ദൃഷ്ടിയോടെ സംഘടിപ്പിച്ച ഒളിമ്പിക് സ്പോര്‍ട്സ് ക്ലബ്’ ഇന്നു വര്‍ഷങ്ങള്‍ക്ക്‌ ശേഷം കേരളത്തിന്റെ കായിക ഭൂപടത്തിലെ ഒരു പ്രധാന കേന്ദ്രമായി മാറുന്ന തരത്തിലേക്ക് നാടിന്റെ കായിക വികസനത്തില്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ചു കൊണ്ട്‌ തലയുയര്‍ത്തി നില്‍ക്കുന്നു.മുന്‍ തലമുറ പതിറ്റണ്ടുകള്‍ക്ക് മുന്‍പ്‌ നമുക്കായി കൊളുത്തി വച്ചിരിക്കുന്ന ഈ ദീപം വരും തലമുറക്ക്‌  കൂടുതല്‍ കരുത്തോടെ കൈമാറേണ്ടത്‌ നമ്മുടെ കടമ ആണെന്ന ഉത്തമ ബോധ്യമാണ്‌ ഇന്നു ക്ലുബ്ബിനെ മുന്നോട്ട്‌ നയിക്കുന്ന ശക്തി.


1992-ല്‍ വെങ്ങോല വില്ലേജിലേ 6 സെന്റ് സ്ഥലത്ത് നിര്‍മിച്ച ചെറിയ കെട്ടിടത്തിലേക്ക് ക്ലുബ്ബിന്റെ പ്രവര്‍ത്തനം മാറ്റുകയുണ്ടായി .നിലവില്‍ ക്ലുബ്ബ്‌ ആഫീസ് സ്തിഥി ചെയ്യുന്ന അതേ സ്ഥലത്താണ് ഇന്‍ഡോര്‍  സ്റ്റേഡിയം പൂര്‍ത്തീകരിച്ചിട്ടുള്ളത്

ER 94 / 93 നമ്പര്‍ ആയ്‌  രേജിസ്ടര്‍ ചെയ്തു പ്രവര്‍ത്തിച്ചു വരുന്ന ക്ലുബ്ബ്‌ നെഹ്‌റു യുവ കേന്ദ്ര ( NYC ) മിനിസ്ട്രീ ഓഫ് യൂത് അഫേര്സ് എന്നീ  സംഘടനകളിലൂടെ വിവിധ സാമൂഹിക കായിക പദ്ധതികളിലും പങ്കെടുത്തു വരുന്നു.കായിക സംഘടന എന്ന പരിധിക്കുള്ളില്‍ മാത്രം നില്‍ക്കാതെ നാടിന്റെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ ഒളിമ്പിക് സ്പോര്‍ട്സ് ക്ലബ്’ നല്‍കി വരുന്ന സജീവ ശ്രദ്ധയും പങ്കാളിത്തവുമാണ് ഇന്നും ക്ലുബ്ബിനെ കാലിക പ്രസക്തിയോടെ നില നില്‍ക്കാന്‍ സഹായിക്കുന്നത്‌


1. സെവന്‍സ് ഫൂട്ബോള്‍ ടൂര്‍ണമെന്റ്

സെവന്‍സ്  ഫൂട്ബോള്‍ ടൂര്‍ണമെന്റ് എന്ന ആശയത്തെ 1982 ല്‍ ഒളിമ്പിക് സ്പോര്‍ട്സ് ക്ലബിന്റെ കായിക പ്രേമികള്‍ ആയ പ്രവര്‍ത്തകര്‍ ഹൃദയത്തോടു  ചേര്‍ത്തു വയ്ക്കുമ്പോള്‍ അവര്‍ക്ക് കൈമുതലായിരുന്നത്‌ അടങ്ങാത്തആവേശം മാത്രമായിരുന്നു.ഈ ടൂര്‍ണമെന്റിലെ പ്രഥമ വിന്നേര്സ് ട്രോഫി ശ്രീ.കെ.എന്‍.മന്‍മഥന്‍ തന്റെ അച്ഛന്‍ അരിംബശേരി നാരായണന്‍ പടനായരുടെ പേരിലും റന്നര്സ് അപ് ട്രോഫീ ശ്രീ..ജി.വിജയന്‍ നെടുംപുറത്ത് ,ജി.വി.ഇലട്രികല്‍സ്‌ എന്ന സ്ഥാപനത്തിന്റെ പേരിലുമാണ്‌ ഏര്‍പ്പെടുത്തിയിരുന്നത്‌ .ജില്ലയിലെ പ്രധാന ഫുട്ബോള്‍ ടീമുകളെ കണ്ടെത്തി അവരെ പങ്കെടുപ്പിച്ചു കൊണ്ട്‌ വളയന്‍ചിറങര ഹൈസ്കൂള്‍ ഗ്രൌണ്ടില്‍ ആരംഭിച്ച സെവന്‍സ്  ഫുഡ്‌ബോള്‍ ടൂര്‍ണമെന്റ്  പിന്നീട് ബാലാരിഷ്ടതകള്‍ പിന്നിട്ടു തുടര്‍ച്ചയായ,കൂടുതല്‍ കാലം സംഘടിപിച്ച ഫുട്ബാള്‍ മേളയായി മാറിയതിനു പിന്നില്‍ വളയന്‍ചിറങ്ങര ഗ്രാമത്തിന്റെയാകെ അണമുറിയാത്ത ആവേശത്തിന്റെ ശക്തിയുണ്ടായിരുന്നു.പില്‍കാലത്ത് ദേശീയ താരമായി  ശ്രദ്ധ നേടിയ  I.M.വിജയന്‍, ഷറഫലി, C.V.പാപ്പച്ചന്‍, ഹര്‍ഷന്‍, ചെറിയാന്‍ പെരുമാലി, പ്രദീപ്, ജോപോള്‍ അഞ്ചേരി, മണ്‍മറഞ്ഞ V.P സത്യന്‍ തുടങ്ങിയവര്‍ വളയന്‍ചിറങ്ങരയുടെ കായിക മൈതാനത്ത്  ഒളിമ്പിക് ഫുട്ബാള്‍ ടൂര്‍ണമെന്റിനുവേണ്ടി പന്തുതട്ടി കളിച്ചിട്ടുള്ളത് ഇവിടുത്തെ കായിക പ്രേമികള്‍ ആരവന്കളോടെ കണ്ടു നിന്നിട്ടുണ്ട്‌.ടൂര്‍ണമെന്റിന്റെ  25- ആം വാര്‍ഷികത്തോടു അനുബന്ധിച്ചു 2006 ല്‍ കേരളത്തിലെ പ്രശസ്ത ടീമുകളെ പങ്കെടുപിച്ചു കൊണ്ട്‌ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കപെട്ട ടൂര്‍ണമെന്റ് എറണാകുളം ജില്ലയില്‍ ഇത്തരത്തില്‍ നടത്തപെട്ട രണ്ടാമത്തെ ഫുട്ബോള്‍ ടൂര്‍ണമെന്റ് ആയിരുന്നു .ഈ ടൂര്‍ണമെന്റിന്റെ വിജയം പിന്നീട് ജില്ലയിലെ പല ക്ലൂബുകള്‍ക്കും ഫ്ലഡ് ലിറ്റ് ടൂര്‍ണമെന്റുകള്‍ സംഘടിപിക്കുന്നതിനു പ്രചോദനമായി എന്നുള്ളത് നമുക്ക് അഭിമാനാര്‍ഹമായ വസ്തുതയാണ്‌ .ടൂര്‍ണമെന്റ് വിജയികള്‍ക്കു ശ്രീ.C.P.ഗോപാലകൃഷ്ണന്‍, ചെങരമടം, ശ്രീ S ഗോപാലകൃഷ്ണന്‍, നേവല്‍ ലിങ്ക്സ്, ശ്രീ K.P.ചാക്കോ, കാക്കനാട്ടു ജൂവലേര്‍സ്  പെരുമ്പാവൂര്‍,വാഴക്കുഴക്കല്‍ V.K ശങ്കരന്‍ നായര്‍ മെമ്മോറിയല്‍ എന്നിവര്‍ സ്പോണ്‍സര്‍ ചെയ്യുന്ന എവര്‍ റോളിംഗ് ട്രോഫികള്‍ നല്‍കിവരുന്നു.


2. ഷട്ടില്‍ ടൂര്‍ണമെന്റ്

ക്ലൂബിന്റെ നേതൃത്വത്തില്‍ 1987 മുതല്‍ പ്രദേശികമായ ഷട്ടില്‍ ടൂര്‍ണമെന്റ് നടത്തി വരുന്നു .ക്ലൂബിന്റെ മുന്‍ പ്രസിഡന്റ്‌ ആയിരുന്ന ശ്രീ K.വിജയകുമാറിന്റെ സ്മരണ നിലനിര്‍ത്തുവാന്‍ 2009 മുതല്‍ വിജയകുമാര്‍ മെമ്മോറിയല്‍ ഷട്ടില്‍ ടൂര്‍ണമെന്റ്  എന്ന പേരിലാണ്‌ ഇതു സംഘടിപ്പിച്ചു വരുന്നത്‌.സംസ്ഥാന തലത്തില്‍ പ്രശസ്ഥരായവരെ പങ്കെടുപിച്ചു ദേശീയ നിലവാരത്തിലുള്ള ഒരു ടൂര്‍ണമെന്റ് ആയി ഇതിനെ ഉയര്‍ ത്തുക എന്ന ലക്ഷ്യമാണ്‌ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിലൂടെ ക്ലുബ്ബ് ലക്ഷ്യം ഇടുന്നത്‌.


3. വോളീബോള്‍ ടൂര്‍ണമെന്റ്

1991 മുതലാണ്‌ ക്ലൂബിന്റെ നേതൃത്വത്തില്‍ വോളീബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചത്‌ .കൃഷ്ണ വിലാസം ഗോപാലകൃഷ്ണ പണിക്കരുടെയും കടാല്‍ സോമശേഖരന്‍ പിള്ളയുടെയും സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ വിന്നേര്‍സ് ട്രൊഫിയും, റന്നേര്‍സ് ട്രൊഫിയും വിജയികള്‍ക്ക് നല്‍കി വരുന്നു.


4. അര്‍ച്ചറി ചാമ്പ്യന്‍ ഷിപ്പ്‌

ഒളിമ്പിക് സ്പോര്‍ട്സ് ക്ലുബ്ബിന്റെ ആതിഥേയത്വത്തില്‍ 26-) o എറണാകുളം ജില്ല ആര്‍ച്ചറി ചാമ്പ്യന്‍ ഷിപ്പ്‌ വളയന്‍ചിറങ്ങര H.S.S.സ്ടേഡിയത്തില്‍ വച്ച് സംഘടിപിച്ചൂ.ഇതിനെ തുടര്‍ന്നു വളയന്‍ചിറങ്ങര  H.S.S, ജില്ലാ അര്‍ച്ചറി അസോസിയേഷന്‍ എന്നിവരൂടെ സഹകരണത്തോടെ അര്‍ച്ചറിയില്‍ പരിശീലന സൌകര്യവും ക്ലൂബ് ഒരുക്കിയിട്ടുണ്ട്‌. ക്ലുബ്ബിന്റെ ജൂനിയര്‍ അംഗങ്ങള്‍ അമ്പെയ്ത്‌ മത്സരങ്ങളില്‍ സ്ഥിരമായി പങ്കെടുക്കുകയും വിജയികള്‍ ആവുകയും ചെയ്യുന്നു .


5. ക്യാരം ടൂര്‍ണമെന്റ്

50 ല്‍ അധികം ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ക്യാരം ടൂര്‍ണമെന്റ്  എല്ലാ വര്‍ഷവും സംഘടിപ്പിച്ചു വരുന്നു.സംസ്ഥാനതല ചാമ്പ്യന്‍മാര്‍ ഉള്‍പടേ പങ്കെടുക്കുന്ന ഈ ടൂര്‍ണമെന്റ് സംഘാടന മികവു കൊണ്ടും, നിലാവാര മേന്മ കൊണ്ടും ശ്രദ്ധെയമായ ഒരു കായിക സംരംഭമായി മാറിയിരിക്കുന്നു.


6.കോച്ചിംങ് ക്യാംപ്

ഡി.എഫ്‌.ഏ യുടെയും ജില്ല അത്‌ലറ്റിക്ക്‌ ഫെഡറേഷന്‍ന്റെയും കോച്ചിംങ്  വിദഗ്‌ധരുടെയും നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ഏപ്രില് – മേയ് മാസങ്ങളിലായി കോച്ചിംങ്  ക്യാംപ്  സംഘടിപിച്ചു വരുന്നു.അത്‌ലറ്റിക്ക്‌സ്, ഫുട്ബോള്‍ എന്നിവയിലാണ്‌ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്‌ .നാടിന്റെ കായിക വളര്‍ച്ചക്ക് സമഗ്രമായ സംഭാവന നല്‍കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കോച്ചിംങ് ക്യാമ്പില്‍, കുട്ടികളെ ചെറുപ്പത്തില്‍ കണ്ടെത്തി ശാസ്ത്രീയമായ പരിശീലനത്തിലൂടെ അവരെ നാളത്തെ താരങ്ങളായി വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തിനാണ്‌ ഊന്നല്‌ നല്‍കുന്നത്‌.


7.വിവിധ സായുധ സേനകളിലേക്കുള്ള റിക്രൂറ്റ്മെന്റ് പരിശീലനം നല്‍കി വരുന്നു.


1. റോഡ് സേഫ്ടീ ക്ലുബ്ബ്

നഗരവല്‍കരിക്കപെടുന്ന ഗ്രാമങ്ങളും ദിനം തോറും പെരുകുന്ന വാഹനങ്ങളും ഇന്നു കേരളത്തിന്റെ പാതകള്‍ കുരുതി കളം ആക്കി മാറ്റുന്നു .നമ്മുടെ ഗ്രാമത്തില്‍ തുടര്‍ചചയായി സംഭവിച ചില റോഡ് അപകടങ്ങളാണ്‌ ഈ വിഷയത്തിലേക്ക്  ശ്രദ്ധ തിരിക്കാനും ഒരു റോഡ് സേഫ്ടീ ക്ലുബ്ബ് രൂപീകരിക്കാനും ഒളിമ്പിക് സ്പോര്‍ട്സ് ക്ലുബ്ബിനെ പ്രേരിപ്പിചചത്‌.കുട്ടികളും വയോജനങ്ങളും ഉള്‍പ്പടെയുള്ള സാമാന്യ ജനത്തിന്റെ സുരക്ഷയെ സംബന്ധിചചുള്ള കാര്യങ്ങളില്‍ സജീവമായി ഇടപെടുന്നതിനും നിര്‍ദേശങ്ങള്‍ നല്‍കുന്നത്തിനുമായിട്ടാണ്‌ 2011-ല്‍ ഒളിമ്പിക് റോഡ് സേഫ്ടീ ക്ലുബ്ബിനു രൂപം നല്‍കുന്നത്‌.റോഡ് ഗതാ ഗത്തത്തില്‍ നിയമപരമായ നിയന്ത്രണങ്ങള്‍ വരുത്തുന്നത്തിനും സുരക്ഷയെ സംബന്ധിചചുള്ള ബോധവല്‍ക്കരണം നല്‍കുന്നത്തിനും സേഫ്ടീ ക്ലുബ്ബ് നിരന്തരം ഇടപെടലുകള്‍ നടത്തി വരുന്നു.


2. ചികിത്സ  വിദ്യാഭ്യാസ ധനസഹായം

വളയന്‍ചിറങ്ങരയിലെയും പരിസരങ്ങളിലേയും നിര്‍ധനരായ രോഗികള്‍ക്കും പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കും  സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഇത്തരത്തില്‍ ഒരു ഫണ്ടിനു രൂപം നല്‍കിയിരിക്കുന്നത്‌.സാമ്പത്തികമായി പിന്നോക്കം  നില്‍ക്കുന്നവര്‍ക്ക് ലഭിക്കേണ്ടുന്ന അടിസ്ഥാന സൌകര്യങ്ങള്‍ അവര്‍ക്ക് പ്രാപ്തമാക്കി കൊണ്ട്‌ സാമൂഹിക നീതി ഉറപ്പ് വരുത്തുക എന്ന മുദ്രാവാക്യാമാണ്‌ ഈ ഫണ്ട്‌ രൂപീകരണത്തോടു ഹൃദയപൂര്‍വം സഹകരിക്കാന്‍ നല്ലവരായ നാട്ടുകാര്‍ക്ക് പ്രേരണ നല്‍കുന്നത്‌


Web Developer and Online Support